‘ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ല’: മദ്രാസ് ഹൈക്കോടതിയെ അറിയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ടിവികെ അംഗീകൃത രാഷ്ട്രീയ പാർട്ടിയല്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ടിവികെയുടെ അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവേയാണ് മദ്രാസ് ഹൈക്കോടതിയില്‍ പാർട്ടി അംഗീകൃതമല്ലെന്ന നിലപാട് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയത്. സുപ്രീം കോടതിയുടെ പരിഗണനയിലില്ലാത്ത വിഷയങ്ങളും മദ്രാസ് ഹൈക്കോടതി പരിശോധിക്കും.

അതേസമയം, കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ കരൂരർിലേക്കുള്ള യാത്ര ടിവികെ അധ്യക്ഷൻ വിജയ് റദ്ദാക്കി. സിബിഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്ര റദ്ദാക്കുന്നതെന്ന് ടിവികെ നേതാക്കൾ പറഞ്ഞു. നിലവിൽ താരം പട്ടിണപ്പാക്കത്തുള്ള വസതിയിലാണുള്ളത്.

അതിനിടെ ടിവികെയുടെ ചെന്നൈയിലെ ഓഫീസ് കഴിഞ്ഞ ദിവസം മുതല്‍ വീണ്ടും തുറന്ന് പ്രവർത്തിക്കാൻ തുടങ്ങി. കരൂർ ദുരന്തത്തിന് ശേഷം 17 ദിവസമായി പാർട്ടിയുടെ ആസ്ഥാനം പൂട്ടിക്കിടക്കുകയായിരുന്നു. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മറ്റു ഹർജികളും കോടതി ഉടൻ പരിഗണിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!