തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി

2025ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് നടത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച നറുക്കെടുപ്പില്‍ ജില്ല തിരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറും കൂടിയായ അനു കുമാരി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ സ്മിത റാണി പങ്കെടുത്തു.

പട്ടികജാതി സ്ത്രീ സംവരണ വാര്‍ഡ്

13 കുന്നത്തുകാല്‍
19 പള്ളിച്ചല്‍

പട്ടികജാതി സംവരണ വാര്‍ഡ്

1 ഇലകമണ്‍

സ്ത്രീ സംവരണ വാര്‍ഡുകള്‍

3 കിളിമാനൂര്‍
9 വെള്ളനാട്
11 ഒറ്റശേരഖമംഗലം
12 വെള്ളറട
16 കാഞ്ഞിരംകുളം
17 ബാലരാമപുരം
18 വെങ്ങാനൂര്‍
21 കരകുളം
22 പോത്തന്‍കോട്
24 മുരുക്കുംപുഴ
26 ചിറയിന്‍കീഴ്
28 കല്ലമ്പലം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!