സ്വര്‍ണ വില കുത്തനെ താഴേക്ക് :ഉച്ചയ്ക്ക് ശേഷം കുറഞ്ഞത് 1200 രൂപ

ഒരിടവേളയ്ക്ക് ശേഷം 90,000ല്‍ താഴെയെത്തിയ സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടു കുറഞ്ഞു. പവന് 1200 രൂപ കുറഞ്ഞ് വില 88,600 രൂപയായി. ഇന്ന് രണ്ടു തവണയായി 1800 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 600 രൂപയാണ് താഴ്ന്നത്. ഗ്രാമിന് ആനുപാതികമായി 150 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. 11,075 രൂപയായാണ് ഗ്രാമിന്റെ വില കുറഞ്ഞത്. ഏകദേശം പത്തുദിവസത്തിനിടെ പവന്‍ വിലയില്‍ 9000 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.

ഇന്നലെ രണ്ടു തവണയായി 1720 രൂപയാണ് കുറഞ്ഞത്. കനത്ത ഇടിവിന് ശേഷം ശനിയാഴ്ച ആയിരത്തോളം രൂപ വര്‍ധിച്ച സ്വര്‍ണവില തിരിച്ചുകയറുമെന്ന സൂചനയാണ് നല്‍കിയത്. എന്നാല്‍ ഇന്നലെ ഉണ്ടായ കനത്ത ഇടിവ് ഇന്നും തുടരുന്നതാണ് വിപണി കണ്ടത്. ഈ മാസം സ്വര്‍ണവിലയില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഒക്ടോബര്‍ മൂന്നിനായിരുന്നു. അന്ന് 86,560 രൂപയായിരുന്നു വില.

17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സര്‍വകാല റെക്കോര്‍ഡ്. അമേരിക്കയില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം അടക്കമുള്ള വിഷയങ്ങളാണ് അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന ചലനങ്ങള്‍ ഇന്ത്യന്‍ വിപണിയിലും പ്രതിഫലിക്കുന്നതാണ് വില വര്‍ധനയ്ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!