
ഇടവ സ്മാർട്ട് വില്ലേജ് ഓഫീസിന് ശിലാസ്ഥാപനം നടത്തി. റവന്യു വകുപ്പ് മന്ത്രി കെ. രാജനാണ് ഓൺലൈനിൽ ശിലസ്ഥാപനം നിർവഹിച്ചത്. വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിതാ സുന്ദരേശൻ ശിലാഫലകം അനാശ്ചാദനം ചെയ്തു.

ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.ബാലിക് അധ്യക്ഷനായിരുന്നു. വർക്കല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത. എസ്.ബാബു, ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു. സി, വർക്കല താലൂക്ക് തഹസിൽദാർ, ഇടവ വില്ലേജ് ഓഫീസർ ഭഗവത് സിംഗ്, വില്ലേജ്- താലൂക്ക് ഓഫീസുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

ഇടവ ചെമ്പകത്തിൻമൂട് ജംഗ്ഷനിലുള്ള സർക്കാർ വക വസ്തുവിലാണ് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നത്. റവന്യൂ വകുപ്പിന്റെ പ്ലാൻ സ്കീം 2024 – 25 ൽ ഉൾപ്പെടുത്തി 45ലക്ഷം രൂപ ചെലവിലാണ് കെട്ടിടം നിർമ്മിക്കുന്നത്.

