ശ്രീനാരായണഗുരുദേവ മഹാപരിനിര്‍വ്വാണ ശതാബ്ദി : മംഗലാപുരം സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

ശിവഗിരി മഠത്തിന്‍റെയും കര്‍ണാടക വിശ്വ വിദ്യാലയ യൂണിവേഴ്സിറ്റിയിലെ ശ്രീനാരായണ അധ്യായനപീഠവും ചേര്‍ന്ന് മംഗലാപുരത്ത് ഡിസംബര്‍ 3ന് നടത്തുന്ന ഗുരുദേവ മഹാപരിനിര്‍വ്വാണ ശതാബ്ദിയുടെയും ഗുരു ഗാന്ധി സമാഗമം ആലുവ, സര്‍വ്വമത സമ്മേളനം എന്നിവയുടെ ശതാബ്ദി സമ്മേളനങ്ങളുടെയും ലോഗോ പ്രകാശനം ചെയ്തു. കര്‍ണാടക സ്പീക്കര്‍ യൂ.റ്റി. ഖാദറാണ് പ്രകാശനം നിര്‍വഹിച്ചത്.

തുടര്‍ന്ന് സ്പീക്കറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ സംഘാടകസമിതി രക്ഷാധികാരി പി.വി. മോഹന്‍, രക്ഷിത്ത്, പത്മരാജ് പൂജാരി (കുദ്രോളി ക്ഷേത്രം), ടി.എസ് മമത, ടി.എസ്.കുട്ടി, ഇബ്രാഹിം കോടിജാന്‍, സദാശിവ ഉള്ളാല്‍, ഡോ. ജയരാജ്, ഗീതാ കുന്ദര്‍, രവീന്ദ്ര പങ്കേര, വിജയ് പഞ്ചീര്‍, സത്യജിത്ത്, ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠരായ സ്വാമി ജ്ഞാനതീര്‍ത്ഥ , സ്വാമി വിഖ്യാതാനന്ദ എന്നിവര്‍ പ്രസംഗിച്ചു. കര്‍ണാടകയില്‍ ഗുരുദേവന്‍ സന്ദര്‍ശിച്ച ബാംഗ്ലൂര്‍ സിറ്റിയില്‍ തിയ്യ ഭഗവതി ക്ഷേത്രത്തിലും ശതാബ്ദിയുടെ ഭാഗമായുള്ള യോഗം ചേര്‍ന്നുവെന്ന് സ്വാമി ജ്ഞാനതീര്‍ത്ഥ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!