യുഡിഎഫിന്റെ നേതൃത്വത്തിൽ വർക്കലയിൽ ഇന്ന്‌ വിചാരണ സദസ്സ് സംഘടിപ്പിക്കും …

പിണറായി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ യുഡിഎഫ് സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിൽ നടത്തിവരുന്ന കുറ്റവിചാരണ സദസ്സിന്റെ ഭാഗമായിട്ടാണ് വർക്കല നിയോജക മണ്ഡലത്തിൽ വിചാരണ സദസ്സ് സംഘടിപ്പിക്കുന്നതെന്ന് വർക്കല താലൂക്ക് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ യുഡിഎഫ് നേതാക്കൾ പറഞ്ഞു ….

ജനുവരി 8 വൈകുന്നേരം 3 മണിക്ക് മൈതാനം മുനിസിപ്പൽ പാർക്കിൽ സംഘടിപ്പിക്കുന്ന വിചാരണ സദസ് കെപിസിസി മുൻ പ്രസിഡൻറ് കെ മുരളീധരൻ എംപി ഉദ്ഘാടനം ചെയ്യും. എംപിമാരായ ശശി തരൂർ അടൂർ പ്രകാശ് ഡിസിസി പ്രസിഡൻറ് പാലോട് രവി യുഡിഎഫ് ചെയർമാൻ പി കെ വേണുഗോപാൽ കെസിയ അബൂ, മര്യാപുരം ശ്രീകുമാർ പ്രസന്നകുമാർ ബീമാപള്ളി തുടങ്ങിയവർ നേതൃത്വം നൽകുന്ന വിചാരണ സദസ്സിൽ വർക്കല നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ നിന്നുള്ള 5000ത്തോളംജനങ്ങൾ പങ്കെടുക്കുമെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.


മുൻ എംഎൽഎ വർക്കല കഹാർ യുഡിഎഫ് ചെയർമാൻ ബി ധനപാലൻ ജനറൽ കൺവീനർ അഡ്വക്കേറ്റ് എസ് കൃഷ്ണകുമാർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!