ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരൻ ഷാജി ബേബിജോൺ നിര്യാതനായി

ഷാജി ബേബിജോൺ നിര്യാതനായി

മുൻമന്ത്രി ബേബി സാറിൻ്റെ മകനും, ആർ.എസ്.പി സംസ്ഥാന സെക്രട്ടറി സഖാവ് ഷിബു ബേബിജോണിൻ്റെ ജേഷ്ഠ സഹോദരനുമായ ഷാജി ബേബിജോൺ 65 വയസ് ബാംഗ്ലൂരിലെ മണിപ്പാൽ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി.

ഭൗതിക ശരീരം 16.12.25 ചൊവ്വാഴ്ച രാവിലെ കൊല്ലം ശങ്കേഴ്സ് ഹോസ്പിറ്റൽ സമീപമുള്ള വസതിയിൽ കൊണ്ടുവരും. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് നീണ്ടകരയിലെ കുടുംബ വീടായ വയലിൽ വീട്ടിൽ ഭൗതികദേഹം എത്തിക്കും. 3 മണിക്ക് നീണ്ടകര സെൻ്റ്.സെബാസ്റ്റ്യൻ ദേവാലയത്തിൽ വച്ച് സംസ്ക്കാര കർമ്മങ്ങൾ നടത്തപ്പെടും.

ഷാജി ബേബിജോൺ രാജ്യത്ത് അക്വാ കൾച്ചർ വ്യവസായത്തിന് വിപ്ലവകരമായ തുടക്കം കുറിക്കുകയും ഈ രംഗത്ത് ദേശീയ തലത്തിൽ നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

ഭാര്യ റീത്ത, മക്കൾ ബേബിജോൺ ജൂനിയർ, പീറ്റർ ജോൺ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!