തദ്ദേശസ്ഥാപനങ്ങൾക്കു പിന്നാലെ ബാർ അസോസിയേഷനിലും സി പി എമ്മിന് വൻ തിരിച്ചടി

തിരുവനന്തപുരം ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ലോയേഴ്സ് കോൺഗ്രസ്സിന് ഭരണസാരഥ്യം. പതിറ്റാണ്ടുകൾക്കു ശേഷമാണ് ലോയേഴ്സ് കോൺഗ്രസ്സ് ഈ ജയം സ്വന്തമാക്കുന്നത്.ബാർ അസോസിയേഷൻ പ്രസിഡൻ്റായി ജി.ഗോപിദാസ് തെരഞ്ഞെടുക്കപ്പെട്ടു.

ട്രഷറർ ,ജോയിൻ്റ് സെക്രട്ടറി രണ്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവ നേടിയ ലോയേഴ്സ് കോൺഗ്രസ്സ് മിന്നും ജയമാണ് കാഴ്ചവച്ചത്. ഇടതുപക്ഷ സംഘടനയായ ഐ ലുവിൽ നിന്ന് വിഘടിച്ച് സ്വതന്ത്ര സംഘടനയുടെ പാനലിൽ മത്സരിച്ച വള്ളക്കടവ്.ജി.മുരളീധരൻ ആണ് ബാർ അസോസിയേഷൻ സെക്രട്ടറി. സി.പി. എം.നേതൃത്വം നൽകുന്ന ഐലുവിന് ഒരു ജനറൽ സീറ്റ് പോലും നേടാനായില്ല.

ഇടതുപക്ഷത്തിൻ്റെ ആശ്വാസജയം സി.പി.ഐ നേതൃത്വം നൽകുന്ന ഐ.എ.എൽ മത്സരിച്ച വൈസ് പ്രസിഡൻ്റ് മാത്രമാണ്. മൂന്ന് മാനേജിംഗ് കമ്മിറ്റി അംഗങ്ങളെ മാത്രമാണ് ഐലുവിന് നേടാനായത്.പതിറ്റാണ്ടുകൾക്ക് ശേഷമാണ് ലോയേഴ്സ് കോൺഗ്രസ്സ് ഈ മിന്നും ജയം സ്വന്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!