ഇടവ ഗ്രാമ പഞ്ചായത്തിലെ സത്യപ്രതിജ്ഞ ചടങ്ങിൽ ഭാര്യയ്ക്ക് സത്യ വാചകം ചൊല്ലിക്കൊടുത്തത് ഭർത്താവ്; അപൂർവ്വനിമിഷം

 

കഴിഞ്ഞദിവസം നടന്ന വർക്കല ഇടവ ഗ്രാമ പഞ്ചായത്തിലെ സത്യ പ്രതിജ്ഞ ഹാളാണ് ഈ അപൂർവ നിമിഷത്തിനു സാക്ഷിയായത്.

ഇടവ ഗ്രാമ പഞ്ചായത്തിലെ കുരുവിള വാർഡിൽ നിന്ന് വിജയിച്ച സി പി എം സ്ഥാനാർഥി ശ്രീദേവിക്കാണ് ഭർത്താവ് പി സി ബാബു സത്യ വാചകം ചൊല്ലിക്കൊടുത്തത്. ഇടവ ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡയ കാട്ടുവിള നിന്നും സി പി എം സ്ഥാനാർഥിയായി വിജയിച്ച ആളാണ് പി സി ബാബു .

മുതിർന്ന അംഗമെന്ന നിലയിൽ ബാബുവാണ് പഞ്ചായത്തിലെ മറ്റ് പതിനേഴ് അംഗങ്ങൾക്കും സത്യ വാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിന് ഭാര്യയും ഭർത്താവും ഒരുമിച്ചാണ് എത്തിയത്. 2005 – ലും, 2015 ലും ബാബു പഞ്ചായത്ത് അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!