വർക്കല: സാംസ്കാരിക സംഘടനയായ സെൻസ് വർക്കല ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനിയേഴ്സ് ഇന്ത്യയുടെ “എമിനെൻ്റ് എൻജിനീയേഴ്സ് അവാർഡ് ജേതാവ്” ഡോ: എം ജയരാജുവിന് സ്നേഹാദരവ് നൽകി. വർക്കല പുന്നമുട് ഹൃഷികേശക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ആദരിക്കൽ ചടങ്ങ് വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി ഉദ്ഘാടനം ചെയ്തു. കെ കെ രവീന്ദ്രനാഥ്, അയിരൂർ സുജാതൻ ഷോണി ജി ചിറവിള,മകം വിജയൻ, വർക്കല സബേശൻ,വിക്രം കെ നായർ, ബാബുജി, ബാബുരാജ്, സൈജുരാജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
