

സത്യജിത്ത്റേ ഫിലിം സൊസൈറ്റിയുടെയും സത്യജിത്ത് റേ ലിറ്ററെച്ചർ അക്കാദമിയുടെയും ആഭിമുഖ്യത്തിൽ ‘പെൺ പാട്ടു താരകൾ’ എന്ന മികച്ച സിനിമ ഗ്രന്ഥത്തിനുള്ള 2024 സ്റ്റേറ്റ് ഫിലിം അവാർഡ് ജേതാവായ സി. എസ് മീനാക്ഷിയെ ആദരിച്ചു.

Reports: RENJINI NAIR

മലയാള സിനിമാ ഗാനലോകത്തെ സ്ത്രീശബ്ദങ്ങളുടെ ചരിത്രം രേഖപ്പെടുത്തുന്ന സി. എസ്. മീനാക്ഷി രചിച്ച ‘പെൺപാട്ടുതാരകൾ’ എന്ന കൃതി മികച്ച സിനിമാ ഗ്രന്ഥത്തിനുള്ള 2024-ലെ കേരള സ്റ്റേറ്റ് ഫിലിം അവാർഡ് – സ്പെഷ്യൽ ജൂറി പുരസ്കാരം നേടിയിരുന്നു.

മലയാള സിനിമയിൽ പിന്നണി ഗായികമാരുടെ സംഭാവനകൾ ആഴത്തിൽ വിശകലനം ചെയ്യുന്ന ഈ കൃതിയുടെ ഗവേഷണ മൂല്യവും അവതരണ ശൈലിയുമാണ് ജൂറിയുടെ പ്രത്യേക പ്രശംസ നേടിയത്.

സ്ത്രീ ശബ്ദങ്ങളുടെ സാമൂഹിക–സാംസ്‌കാരിക പ്രാധാന്യം തുറന്നുകാട്ടുന്ന ഈ ഗ്രന്ഥം, മലയാള സിനിമാ ചരിത്രത്തിലെ ഒരു വിലപ്പെട്ട രേഖയായി വിലയിരുത്തപ്പെടുന്നു.


സത്യജിത് റേ ഫിലിം സൊസൈറ്റി, സത്യജിത് ലിറ്ററെച്ചർ അക്കാദമി എന്നിവയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ ദിവസം ഭാരത് ഭവനിൽ സംഘടിപ്പിച്ച പരിപാടി പ്രശസ്ത നോവലിസ്റ്റും, കഥാകൃത്തുമായ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം നിർവഹിച്ചു.

സത്യജിത് റേ ഫിലിം സൊസൈറ്റി സ്ഥാപകനും ചെയർമാനും മാക്ട ട്രഷറര്‍ അംഗവുമായ ചലച്ചിത്ര സംവിധായകൻ സജിൻ ലാൽ അധ്യക്ഷനായി. മലയാള സിനിമ ഗാന രചയിതാവും സംവിധായകനുമായ ബാലു കിരിയത്തത്ത് ചടങ്ങിന്റെ നിറസാന്നിധ്യമായി.

തുടർന്ന് സത്ജിത് റേ മ്യൂസിക്കൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അനശ്വര ഗായകൻ മുഹമ്മദ് റാഫിയുടെ ഗാനങ്ങളും, വിവിധ ഭാഷകളിലെ പഴയതും പുതിയതുമായ നിരവധി ഗാനങ്ങളും പുതുവത്സര ഗാനങ്ങളും കോർത്തിണക്കിയ അംഗങ്ങളുടെ സംഗീതാഞ്‌ജലി ശ്രദ്ധേയമായി.

ഫോട്ടോ ഗ്യാലറി




















