

കെ.എം. അന്ത്രു അന്താരാഷ്ട്ര സാഹിത്യ പുരസ്‌കാരം “ആസ് ഗുഡ് ആസ് മൈ വേഡ്” എന്ന ഓർമ്മക്കുറിപ്പിന് നേടിയ മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ , “ദി ഒറിജിൻ ഓഫ് ദി പ്ലാനറ്റ്” എന്ന കവിതാസമാഹാരം രചിച്ച പോളിഷ് വംശജയും ലണ്ടൻ ആസ്ഥാനമായുള്ള കവിയും എഴുത്തുകാരിയും എഡിറ്ററും പ്രസാധകയും പോളിഷ്, ഇംഗ്ലീഷ് ഭാഷകളിൽ എഴുതുന്ന വിദേശ ലേഖികയുമായ അന്ന മരിയ മിക്കിവിച്ച്‌സിനും, 2026 ജനുവരി 10 ന് വൈകുന്നേരം 4.30 ന് തിരുവനന്തപുരം, സ്റ്റാച്യുവിൽ സ്ഥിതി ചെയ്യുന്ന “ഹോട്ടൽ ചിരാഗ് ഇന്നി”ൽ വെച്ച് സമ്മാനിക്കും.


പണ്ഡിതനും എഴുത്തുകാരനും സാംസ്കാരിക ബുദ്ധിജീവിയുമായ ഡോ. എം.ആർ. തമ്പാൻ അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യും. കെ.എം. അന്ത്രു ഫൗണ്ടേഷൻ ചെയർമാനും ജൂറിചെയർമാനുമായ സാഹിത്യകാരനും എഡിറ്ററുമായ ഷാജിൽ അന്ത്രു അധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ ഡയറക്ടർ മിനി ഷാജിൽ വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്യും.

പുരോഗമന കലാ സാഹിത്യ സംഘം കൊല്ലം പ്രസിഡന്റ് ബീന സജീവ് ആശംസകൾ അർപ്പിക്കും. പ്രശസ്ത പിന്നണി ഗായകൻ അലോഷ്യസ് പെരേര ഗാനമേള അവതരിപ്പിക്കും. സെക്രട്ടറി കെ.എം. സന്തോഷ്കുമാർ നന്ദി പ്രകാശിപ്പിക്കും.


