

തിരുവനന്തപുരം : കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പില്‍ ജെ ആന്‍ഡ് എ ബിസിനസ്സ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ജോയ് ജോണ്‍ തുരുത്തിക്കരയ്ക്ക് ആദരവ്. മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ സഭയിലെ ശങ്കരന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ സംഘടിപ്പിച്ച ഇന്‍സോമ്‌നിയ വേദിയിലാണ്
വിവിധ സാമൂഹിക സാംസ്കാരിക രംഗത്തെ സംഭാവനകളെ മാനിച്ച് ജോയ് ജോൺ തുരുത്തിക്കരയെ ആദരിച്ചത്.

നിയമസഭാ സ്പീക്കർ എ.എൻ ഷംസീറും, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ചേർന്ന് ജോയ് ജോണിന് മെമന്റോ നല്‍കി. ചടങ്ങിൽ നിയമസഭാ സെക്രട്ടറി ഡോ. എൻ കൃഷ്ണകുമാർ, മലയാള മനോരമ ചീഫ് ന്യൂസ് എഡിറ്റർ സണ്ണി ജോസഫ്, എസ് പി ഫോർട്ട് ഹോസ്പിറ്റൽ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.പി അശോകൻ, സരസ്വതി വിദ്യാലയ സെക്രട്ടറി ഡോ.കെ.ചന്ദ്രമോഹന്‍, ഭാഗ്യ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ എന്‍ പിളള എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.


