
തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജില്‍ നാലു മുതല്‍ 12 വയസുവരെയുള്ള കുട്ടികളിലെ ചില പ്രത്യേക ഭക്ഷണ ശീലങ്ങള്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ചില പ്രത്യേക ഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുത്ത് കഴിക്കുക, ഭക്ഷണം കഴിക്കാനുള്ള താത്പര്യക്കുറവ്, നിറം, ഗന്ധം, രുചി എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണ രീതി, ശരീര ഭാരം കുറയുന്ന അവസ്ഥ, തുടങ്ങിയ അവസ്ഥകള്‍ക്കാണ് ചികിത്സ നല്‍കുന്നത്.

ചികിത്സ ആവശ്യമുള്ളവര്‍ തിങ്കള്‍ മുതല്‍ ശനിവരെയുള്ള ദിവസങ്ങളില്‍ ആശുപത്രിയില്‍ നേരിട്ട് എത്തുകയോ 9420202830 എന്ന നമ്പറില്‍ ബന്ധപ്പെടുകയോ ചെയ്യുക.

