
പൂനിലാവ് ആർട്സ് & സ്പോർട്സ് ക്ലബ് പുന്നകുളം സംഘടിപ്പിച്ച പ്രതിഭകളെ ആദരിക്കലും മെംബർഷിപ്പ് ക്യാമ്പെയിനും ഇടവാ ഗ്രാമ പഞ്ചായത്ത് മെംബർ ശ്രീമതി റെജിന ഉദ്ഘാടനം ചെയ്തു. ക്ലബിന്റെ പ്രസിഡന്റ് ഇക്ക്ബാലിന്റെ അദ്ധ്യക്ഷതയിൽ, സെക്രട്ടറി ശ്രീ. കമറുദ്ദീൻ സ്വാഗതം പറഞ്ഞു.



2025-26 കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുന്നകുളം പ്രദേശത്ത് നിന്നും ഒപ്പനയിലും പൂരക്കളിയിലും പങ്കെടുത്ത് ഒന്നാം സ്ഥാനവും എ ഗ്രേഡും നേടിയ വിദ്യാർത്ഥികളെയും, കായികോത്സവത്തിലും മറ്റ് ടാലന്റ് മത്സരങ്ങളിലും പങ്കെടുത്ത് ഉന്നത വിജയങ്ങൾ കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും പുരസ്കാരം നൽകി ആദരിച്ചു.

പ്രശസ്ത ചെറുകഥാകൃത്തും ഇടവാ മുസ്ലിം ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പാളുമായ എം. എസ് ജലീൽ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബിലെ പൂർവകാല പ്രവർത്തകനും മുതിർന്ന അംഗവുമായ അൻസാരിയിൽ നിന്നും മെംബർഷിപ്പ് ഫോം, സെക്രട്ടറി കമറുദ്ദീൻ സ്വീകരിച്ചു കൊണ്ട് അംഗങ്ങളെ ചേർക്കുന്നതിന് തുടക്കം കുറിച്ചു.

ഏറെ ജനപങ്കാളിത്തത്തോടെ നടത്തിയ ചടങ്ങിൽ ക്ലബിന്റെ വൈസ്പ്രസിഡന്റ് മുഹ്സിം, ജോയിന്റ് സെക്രട്ടറി സാബു, ട്രഷറർ ഷിഹാൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ യഹിയ, ബദറുദ്ദീൻ തുടങ്ങിയവർ ആശംസകൾ പറഞ്ഞു. സഹിൽ കൃതജ്ഞത രേഖപ്പെടുത്തി.


