സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്; പ്രദേശത്ത് കനത്ത സുരക്ഷ

ബോളിവുഡ് സംവിധായകന്‍ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പ്. നാലു റൗണ്ട് വെടിവെപ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. ഇന്നലെ അര്‍ധരാത്രിയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

ജുഹുവിലെ രോഹിത് ഷെട്ടിയുടെ വീടിനു മുന്നില്‍ വെടിവെപ്പുണ്ടായെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ ആരാണ് അക്രമികള്‍, എന്തിനാണ് വെടിവെപ്പുണ്ടായത് എന്നതു സംബന്ധിച്ച് വ്യക്തതയില്ല. വെടിവെപ്പിനെ തുടര്‍ന്ന് ഷെട്ടിയുടെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കി.

വെടിയുതിര്‍ത്തശേഷം അക്രമി സംഘം രക്ഷപ്പെട്ടതായാണ് വിവരം. അക്രമത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് വന്‍തോതില്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച പൊലീസ്, അക്രമികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!