നിഷ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു



*നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് ഡിഗ്രി (ഹിയറിംഗ് ഇംപയേർഡ്) വിഭാഗത്തിലേക്കും, സെന്റർ ഫോർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയ ഡെവലപ്‌മെന്റിലേക്കും)* ഒരു വർഷത്തെ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്‌റ്റൈപ്പന്റ് വ്യവസ്ഥയിലായിരിക്കും നിയമനം.


ടീച്ചിംഗ് അസോസിയേറ്റ് തസ്തികയിലേയ്ക്ക് ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.എസ്.സി കമ്പ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകൾ വിജയിച്ചവർക്കും എം.സി.എ/ എം.ടെക് (കമ്പ്യൂട്ടർ സയൻസ്) ബിരുദമുള്ളവർക്കും അപേക്ഷിക്കാം. യുജിസി നെറ്റ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ആംഗ്യഭാഷ ഉപയോഗിച്ച് ശ്രവണ പരിമിതിയുള്ള കുട്ടികളെ പഠിപ്പിച്ചു പരിചയമുള്ളവർക്ക് പ്രത്യേക പരിഗണന ലഭിക്കും. പ്രായപരിധി 40 വയസ്. അവസാന തീയതി മാർച്ച് 5 വൈകിട്ട് 5 വരെ.


*വീഡിയോ ഗ്രാഫർ/എഡിറ്റർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുവന്നവർക്ക് ഡിജിറ്റൽ ഫിലിം മേക്കിംഗിൽ ബിരുദമോ ഡിപ്ലോമയോ ആണ് യോഗ്യത*. ഈ മേഖലയിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. പ്രായപരിധി: 36 വയസ്. ഈ തസ്തികയിൽ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 4 വൈകിട്ട് 5 വരെ.


താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം nishhr@nish.ac.in എന്ന വിലാസത്തിലേക്ക് ഇമെയിൽ അയക്കണം. ഇമെയിലിന്റെ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം. അപേക്ഷയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കാനുമായി http://nish.ac.in/others/career സന്ദർശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!