രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും; വയനാട് ഭവനപദ്ധതിക്ക് തറക്കല്ലിടും

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം കടക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി കേരളത്തിലെത്തും. രണ്ടു ഘട്ടങ്ങളിലായാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്നും നാളെയുമാണ് ആദ്യഘട്ട സന്ദര്‍ശനം. അടുത്ത ഘട്ടത്തിന്റെ ഭാഗമായി മാര്‍ച്ച് ആറ്, ഏഴ് തീയതികളില്‍ അദ്ദേഹം കേരളത്തിലെത്തും.

26ന് കണ്ണൂരില്‍ അദ്ദേഹം കര്‍ഷകരുമായി ആശയവിനിമയം നടത്തും. തുടര്‍ന്ന് വയനാട്ടില്‍ കോണ്‍ഗ്രസ് നിര്‍മിക്കുന്ന ഭവനങ്ങളുടെ ശിലാസ്ഥാപനം നടത്തും. ഘടകകക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നടക്കും. ചര്‍ച്ചയില്‍ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും കക്ഷിനേതാക്കളുമായുള്ള ചര്‍ച്ചയില്‍ ഉള്‍പ്പെടും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തുന്ന യാത്രയുടെ സമാപനം നടക്കുന്ന മാര്‍ച്ച് ആറിന് രാഹുല്‍ ഗാന്ധി കൊല്ലത്തെത്തും. ശേഷം ശിവഗിരിമഠത്തിന്റെ പരിപാടിയിലും പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!