സെക്രട്ടേറിയറ്റ് മാര്‍ച്ച്: രാഹുല്‍ മാങ്കൂട്ടത്തിലിന് രണ്ടു കേസുകളില്‍ കൂടി അറസ്റ്റ്

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ മൂന്നു കേസുകളില്‍ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടെണ്ണം സെക്രട്ടേറിയറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസുകളിലാണ്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. ജില്ലാ ജയില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ ജയിലിലെത്തിയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയറ്റുമായി ബന്ധപ്പെട്ട് മൂന്നു കേസുകളാണ് രാഹുലിനെതിരെ പൊലീസ് എടുത്തിരുന്നത്. എന്നാല്‍ അതില്‍ ഒരു കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തിരുന്നത്. ഇപ്പോള്‍ ശേഷിക്കുന്ന രണ്ടു കേസിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൂടാതെ മ്യൂസിയം പൊലീസ് രജിസ്റ്റര്‍ ചെയ്ത ഡിജിപി ഓഫീസ് മാര്‍ച്ച് കേസിലും രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നു കേസുകളിലും റിമാന്‍ഡ് ചെയ്യാനായി രാഹുലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

നേരത്തെ അറസ്റ്റു ചെയ്ത കേസില്‍ നല്‍കിയ ജാമ്യഹര്‍ജിയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കുന്നത്. പുതുതായി അറസ്റ്റ് ചെയ്ത മൂന്നു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ ഇനി രാഹുല്‍ മാങ്കൂട്ടത്തിലിന് ജയിലിന് പുറത്തിറങ്ങാനാകൂ. പുതുതായി അറസ്റ്റ് റെക്കോഡ് ചെയ്ത കേസുകളില്‍ കൂടി നാളെ ജാമ്യഹര്‍ജി നല്‍കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അഭിഭാഷകര്‍ സൂചിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!