തൃശൂരില്‍ കോണ്‍ഗ്രസിനോട് സീറ്റുകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത

ജില്ലയില്‍ കോണ്‍ഗ്രസിനോട് സീറ്റുകള്‍ ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപത. ക്രൈസ്തവ ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ക്രിസ്ത്യാനികളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് രൂപതയുടെ ആവശ്യം. തൃശൂര്‍ അതിരൂപത ജാഗ്രത സമിതിയുടെ നേതൃത്വത്തിലാണ് നീക്കം.

തൃശൂര്‍, ഒല്ലൂര്‍, മണലൂര്‍ സീറ്റുകളാണ് രൂപത ആവശ്യപ്പെടുന്നത്. അതേ സമയം സീറ്റുകള്‍ നല്‍കിയില്ലെങ്കില്‍ ബദല്‍ നീക്കവുമായി മുന്നോട്ട് എന്ന ഭീഷണിയും ഉയര്‍ത്തുന്നുണ്ട്. എന്നാല്‍ രൂപത ഈ തരത്തില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നതില്‍ ഒരു വിഭാഗം വൈദികര്‍ക്ക് പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!