നിയമസഭാ തിരഞ്ഞെടുപ്പ് 2026 – അറിയിപ്പ്

അറിയിപ്പ്

ജില്ലയിലെ ഏതെങ്കിലും സ്ഥാനാർത്ഥികളോ അവരുടെ ഏജന്റുമാരോ രാഷ്ട്രീയകക്ഷികളോ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ പരിപാടികൾക്കായി ബുക്ക് ചെയ്യുമ്പോൾ, പരിപാടിയുടെ തീയതി, സമയം എന്നിവ സ്ഥാപനം സ്ഥിതി ചെയ്യുന്ന നിയമസഭാ നിയോജകമണ്ഡലത്തിൻ്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സ്‌പെൻ്റിച്ചർ ഓബ്സർവറെ രേഖാമൂലം അറിയിക്കേണ്ടതാണ്. തൈക്കാട് പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസിലാണ് ഓബ്സർവറുടെ ഓഫീസ് പ്രവർത്തിക്കുന്നത്.

കൂടാതെ ഇലക്ഷൻ കാലയളവിലുള്ള മറ്റു ബുക്കിംഗ് വിവരങ്ങളും ഈ ഉദ്യോഗസ്ഥനെ അറിയിക്കേണ്ടതാണ്. ഇതിൽ വീഴ്ച വരുത്തിയാൽ അച്ചടക്ക നടപടികൾ സ്വീകരിക്കുന്നതാണെന്ന് ഡിസ്ട്രിക്ട് ഇലക്ഷൻ ഓഫീസർക്കുവേണ്ടി ഇലക്ഷൻ എക്സ്പെൻഡിച്ചർ മോണിറ്ററിങ് നോഡൽ ഓഫീസർ കൂടിയായ ജില്ലാ കളക്ടറേറ്റിലെ ഫിനാൻസ് ഓഫീസർ എൻ നിസാമുദ്ദീൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!