
പോത്തൻകോട് (തിരുവനന്തപുരം): പെൺകുട്ടികൾക്ക് സൗജന്യ പ്ലസ് വൺ, പ്ലസ് ടു പഠനത്തോടൊപ്പം സൗജന്യ എൻട്രൻസ് പരിശീലനം നൽകുന്ന ശാന്തിഗിരി വിദ്യാദീപം പദ്ധതിയിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

സംസ്ഥാനത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാനാകുന്നതാണ് പദ്ധതിയുടെ പ്രത്യേകത. പഠനമികവിന്റെ അടിസ്ഥാനത്തിലായിരിക്കും അർഹരായ വിദ്യാർത്ഥിനികളെ തിരഞ്ഞെടുക്കുക.
2026 ഏപ്രിൽ 5-ന് നടക്കുന്ന പ്രവേശനപരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്ന ആദ്യ 50 വിദ്യാർത്ഥിനികൾക്ക് പോത്തൻകോട് ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കണ്ടറി സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പഠനവും നീറ്റ് പ്രവേശനപരീക്ഷാ പരിശീലനവും പൂർണമായും സൗജന്യമായി ലഭിക്കും.

പരിശീലനരംഗത്ത് പ്രഗൽഭരും പരിചയസമ്പന്നരുമായ അധ്യാപകരാണ് നീറ്റ് പരിശീലന ക്ലാസുകൾ നയിക്കുക.
പദ്ധതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് 9207410326, 9526891808 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

താൽപ്പര്യമുള്ളവർ https://forms.gle/6G9JR6Ye2LwG65ia7 എന്ന ഗൂഗിൾ ഫോമിലൂടെ അപേക്ഷ സമർപ്പിക്കണം.

സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നുള്ള വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാമെന്നതാണ് പദ്ധതിയുടെ പ്രത്യേകത.

