സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് ഉച്ചതിരിഞ്ഞും സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഉച്ചയ്ക്ക് മാത്രം ഒരു പവൻ സ്വർണത്തിന് 720 രൂപ കൂടി. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,720 രൂപയായി. ഉച്ചയ്ക്ക് മാത്രം ഒരു ഗ്രാം സ്വർണത്തിന് 90 രൂപയാണ് കൂടിയത്.

രാവിലെ ഒരു പവൻ സ്വർണത്തിന് 600 രൂപയുടെ കുറവാണു രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 1,08,000 രൂപയായിരുന്നു വില.ഉച്ചയോടെ സ്വർണവിലയിൽ മാറ്റം ഉണ്ടായിരിക്കുകയാണ്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 108600 രൂപയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!