സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്. ഗ്രാമിന് 165 രൂപയും പവന് 1320 രൂപയും കുറഞ്ഞു. ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. പശ്ചിമേഷ്യയിലെ യുദ്ധം കാരണം അന്താരാഷ്ട്ര വിപണിയിലെ ആശങ്ക ഒഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ സ്വര്‍ണവില തുടര്‍ച്ചയായി കുറയുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് കേരളത്തിലും.

കേരളത്തില്‍ ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13670 രൂപയാണ്. പവന് 109360 രൂപ നല്‍കണം. വെള്ളിയുടെ വില കുറേ ദിവസമായി മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 250 രൂപയാണ് വെള്ളിക്ക് നല്‍കേണ്ടത്. പത്ത് ഗ്രാമിന് 2500 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4635 രൂപയായി കുറഞ്ഞിട്ടുണ്ട്. അവധികള്‍ക്ക് ശേഷം വ്യാപാരം തുടങ്ങുന്ന ദിനമായതിനാല്‍ എന്തൊക്കെ മാറ്റം വരുമെന്ന് അറിയാന്‍ കാത്തിരിക്കണം.

കേരളത്തില്‍ 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11235 രൂപയാണ് ഇന്ന് നല്‍കേണ്ടത്. പവന് 89880 രൂപയും. 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8750 രൂപയും പവന് 70000 രൂപയും നല്‍കണം. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5640 രൂപയും പവന് 45120 രൂപയുമാണ് നല്‍കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!