പയ്യന്നൂരിലെ അതിക്രമം ; 2 CPIM പ്രവർത്തകർ അറസ്റ്റിൽ

കണ്ണൂർ പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാർഥി വി കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി പുരുഷോത്തമന്റെ വീടാക്രമിച്ച് വണ്ടി കത്തിച്ച സംഭവത്തിൽ രണ്ട് സിപിഐഎം പ്രവർത്തകർ അറസ്റ്റിൽ. സുധീഷ്, അജയ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

പയ്യന്നൂർ ഡിവൈഎഫ്‌ഐയുടെ വെസ്റ്റ് മേഖല പ്രസിഡന്റാണ് സുധീഷ്. കഴിഞ്ഞ ദിവസം അർധരാത്രി 12.30ഓടെ എത്തിയ സംഘം വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും സംഘം എറിഞ്ഞു തകർത്തു.

സിപിഐഎം പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് പുരുഷോത്തമൻ ആരോപണം ഉന്നയിച്ചിരുന്നു. സിപിഐഎം പ്രവർത്തകനായിരുന്ന പുരുഷോത്തമനെ നേരത്തെ പാർയിൽ നിന്ന് പുറത്താക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!