ഗുജറാത്ത് ബോട്ട് അപകടം ; മരണം 16 ആയി, ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

പ്രയാഗ്‌രാജ് : ഗുജറാത്ത് വഡോദരയിലെ ബോട്ട് അപകടത്തില്‍ പതിനാല് വിദ്യാര്‍ത്ഥികളും രണ്ട് അധ്യാപകരും മരിച്ചു. ഹര്‍ണി തടാകത്തിലാണ് ബോട്ട് അപകടമുണ്ടായത്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. 27 വിദ്യാര്‍ത്ഥികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്.

ആരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തു വരുന്ന വിവരം. അപകടത്തെ തുടര്‍ന്ന് പ്രധാനമന്ത്രി ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയുമാണ് ധനസഹായം പ്രഖ്യാപിച്ചത്.

തെരച്ചിലിനും മറ്റ് നടപടികള്‍ക്കും പ്രാദേശിക ഭരണകൂടത്തിന്റെ പൂര്‍ണ്ണസഹായം ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബോട്ടില്‍ പരിധി കവിഞ്ഞ് ആളുകളെ കുത്തിനിറച്ചതാണ് അപകട കാരണമെന്ന് വഡോദര എംഎല്‍എ ഷൈലേഷ് മെഹ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!