
ഭാരതീയം ട്രസ്റ്റ് എല്ലാ മാസവും നടത്തിവരാറുള്ള ‘കാരുണ്യ സ്പർശം’ പരിപാടി 2026
ഏപ്രിൽ 27 ന് ട്രസ്റ്റ് ചെയർമാൻ കരമന ജയൻ ഉദ്ഘാടനം ചെയ്തു.

പ്രമുഖ കാർഡിയോളജിസ്റ് ഡോ.രാജേഷ് നായർ മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ റെഡ്
ക്രോസ്സ് മുൻ ജില്ലാ സെക്രട്ടറി ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

പെൻഷൻ, ചികിത്സ
സഹായം, സൗജന്യ ഡയാലിസിസ് കാർഡ് എന്നിവ വിതരണം ചെയ്തു. വലിയശാല വാർഡ്
കൗൺസിലർ സൂര്യ വി എസ്, ട്രസ്റ്റ് ജനറൽ സെക്രട്ടറി ബിജു പുന്നൂസ്, ട്രസ്റ്റ് അംഗങ്ങളായ
കെ വിഷ്ണു, ഐശ്വര്യ എസ് എന്നിവർ പ്രസംഗിച്ചു.

