എസ്എസ്എൽസി ഫലത്തിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

​കുഴൂർ: എസ്എസ്എൽസി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുണ്ടൂർ ചേനപ്പാറക്കുന്നുമ്മേൽ വിനീഷിന്റെ മകൾ വിസ്മയ (16) ആണ് മരിച്ചത്.

​വീടിനകത്തെ ജനൽ കമ്പിയിൽ തോർത്ത് ഉപയോഗിച്ച് തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

മാതാപിതാക്കൾ വിദേശത്താണ് ജോലി ചെയ്യുന്നത്; അമ്മ ശ്രീന ഇറ്റലിയിലും അച്ഛൻ വിനീഷ് ഗൾഫിലുമാണ്.

​സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പരീക്ഷാ ഫലവുമായി ബന്ധപ്പെട്ട മാനസിക വിഷമമാണോ മരണകാരണമെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

​ശ്രദ്ധിക്കുക: മാനസികമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോൾ സഹായത്തിനായി താഴെ പറയുന്ന ഹെൽപ്പ് ലൈൻ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
​ദിശ (DISHA): 1056
​മൈത്രി (Maithri): 0484 2540530

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!