പി ആർ ഡി ഫോട്ടോഗ്രാഫർ അനിൽകുമാർ സർവീസിൽ നിന്ന് വിരമിച്ചു.

സെക്രട്ടറിയേറ്റ് ഫോട്ടോഗ്രാഫി വിഭാഗത്തിൽ നിന്ന് ഒരാൾ കൂടി പാടിയിറങ്ങുകയാണ്. തിരുവനന്തപുരം വിഴിഞ്ഞം മുല്ലൂർ സ്വദേശി വി എം അനിൽകുമാർ ആണ് കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് വിരമിച്ചത്. കോഴിക്കോട്, തിരുവനന്തപുരം ജില്ലാ ഓഫീസുകളിലും ഗവൺമെൻറ് സെക്രട്ടറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിലും ജോലി നോക്കിയിട്ടുണ്ട്.

19 വർഷത്തെ സർവീസിനിടയിൽ സഹപ്രവർത്തകരുമായും പൊതുജനങ്ങളുമായും എന്നും മികച്ച ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്ന അദ്ദേഹം മികച്ച ഒരു ചിത്രകാരനും കൂടിയായിരുന്നു. തലസ്ഥാനത്തെ പത്ര ഫോട്ടോഗ്രാഫർമാർക്കിടയിൽ നല്ല ബന്ധം നിലനിർത്തുന്നതിനും പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

റിട്ടയർമെൻറ് നോടനുബന്ധിച്ച് ഫോട്ടോഗ്രാഫി വിഭാഗം ഏർപ്പെടുത്തിയ ഓർമ്മ ഫലകം കേരള മുഖ്യമന്ത്രി വി ഡി സതീശൻ സമ്മാനിച്ചു.

തിരുവനന്തപുരം ജില്ല ഇൻഫർമേഷൻ ഓഫീസിൽ നടന്ന ചടങ്ങിൽ മേഖല ഡെപ്യൂട്ടി ഡയറക്ടർ ശൈലേന്ദ്രൻ പൊന്നാട അണിയിച്ച് ആദരിക്കുകയും വകുപ്പിന്റെ ഉപഹാരം കൈമാറുകയും ചെയ്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ബീനാമോൾ, അസിസ്റ്റന്റ് എഡിറ്റർ അഞ്ജലി ബി വിമൽ, അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ രമ്യ രാജൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!