ഡല്‍ഹിയിലെ മാളവ്യ നഗറിൽ 21 പേർ കൊല്ലപ്പെട്ട തീപിടുത്തം: ഹോട്ടൽ ഉടമ അറസ്റ്റിൽ

ഡല്‍ഹിയിൽ 21 പേരുടെ മരണത്തിനിടയാക്കിയ മാളവ്യ നഗറിലുള്ള ഹോട്ടലിലെ തീപിടുത്തത്തിൽ പ്രധാന പ്രതിയായ ഹോട്ടൽ ഉടമ ലവ്കേഷ് ബജാജിനെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്. തീപിടുത്ത ദുരന്തത്തിൽ ഹോട്ടലുടമയെ പ്രതിചേർത്ത് പൊലീസ് നേരത്തെ തന്നെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ അപകടത്തിനിനിടയിൽ ഹോട്ടലുടമ ഒളിവിൽ പോയിരുന്നു. ഇയാൾക്കായി പൊലീസ് ലുക്കഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. കേസിൽ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

തെക്കന്‍ ഡല്‍ഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലില്‍ തീപിടുത്തം ഉണ്ടായത്. അപകത്തിൽ 21പേരുടെ മരണം സ്ഥിരീകരിച്ചിരുന്നു. മരിച്ചവരില്‍ ലൈബീരിയ, നൈജീരിയ, മൊസാംബിക്, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 17 വിദേശികള്‍ ആണെന്നും റിപ്പോര്‍ട്ടുണ്ട്. 37 ഓളം പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. നാല്‍പതോളം പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ 7 പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തില്‍ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചിരുന്നു.

തീപിടിത്തം സംബന്ധിച്ച് ഡല്‍ഹി ഫയര്‍ സര്‍വീസ് ഡിപ്പാര്‍ട്ട്‌മെന്റിന് വിവരം ലഭിച്ചത്. ഉടന്‍ തന്നെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചുവെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്നായിരുന്നു ആദ്യ സൂചനകളെങ്കിലും സിലിണ്ടര്‍ പൊട്ടിത്തെറിച്ചെന്ന് ദൃക്‌സാക്ഷികളുടെ മൊഴിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!