ലോക്സഭാ തിരഞ്ഞെടുപ്പ് : മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽ

ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ അവലോകനയോഗം ഇന്ന് കൊച്ചിയിൽ നടക്കും. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിൻ്റെ അദ്ധ്യക്ഷതയിൽ രാവിലെ 10 മണിക്ക് കലൂർ ഐ എം എ ഹാളിലാണ് മേഖലാ അവലോകനയോഗം നടക്കുക.

ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഒരുക്കങ്ങളാണ് യോ​ഗത്തിൽ വിലയിരുത്തുക. ഈ ജില്ലകളിലെ കളക്ടർമാർ, ജില്ലാ പോലീസ് മേധാവിമാർ, എ ആർ ഓ മാർ, മറ്റ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, എക്സൈസ്, ജി എസ് ടി, മോട്ടോർ വാഹന വകുപ്പ്, വനം വകുപ്പ് എന്നീ ഡിപാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ യോ​ഗത്തിൽ പങ്കെടുക്കും.

ഇൻകം ടാക്സ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്, സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സ്, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, നർക്കോട്ടിക് കൺട്രോൾ ബ്യൂറോ, കോസ്റ്റ് ഗാർഡ് എന്നീ കേന്ദ്ര ഏജൻസികളുടെ സ്റ്റേറ്റ് നോഡൽ ഓഫീസർമാരും യോ​ഗത്തിനെത്തും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!