
തിരുവനന്തപുരം ജില്ലയിലെ തീരദേശ അതിർത്തി പങ്കിടുന്ന ഇടവ ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കാപ്പിലിന്റെ സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിദ്ധ്യമായ കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്പ് ടിക്കറ്റ് കൗണ്ടറിൻ്റെ കരാർ ഏറ്റെടുക്കുകയായിരുന്നു.


കാപ്പില്‍ റെയിൽവേ സ്റ്റേഷൻ
ല്‍ നടന്ന ടിക്കറ്റ് കൗണ്ടറിൻ്റെ പ്രവർത്തനോദ്ഘാടനം മോട്ടിവേഷണൽ സ്പീക്കറും വർക്കല റയിൽവേ സ്റ്റേഷൻ സൂപ്രണ്ടുമായ C പ്രസന്നകുമാർ നിർവ്വഹിച്ചു.

ഇന്ത്യൻ റയിൽവേസംവിധാനത്തിൽ അത്യന്തം അപൂർവ്വമായിരിക്കാം ഒരു റയിൽവേ സ്റ്റേഷൻ തന്നെ ഒരു സംഘടന ഏറ്റെടുത്ത് നടത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. .

തുടർന്ന് നാഗർകോവിൽ – കോട്ടയം എക്സ്പ്രസ് ട്രയിനിൻ്റെ ടിക്കറ്റ് വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു.


ഒരു നാടിൻ്റെ നിലനില്പിന് അതേ നാട്ടിൽ പ്രവർത്തിക്കുന്ന സാംസ്കാരിക സംഘടനകൾ അഭാജ്യഘടകമാണെന്നും, പ്രകൃതി സൗന്ദര്യം കൊണ്ട് സമ്പന്നമായ കാപ്പിൽ എന്ന കൊച്ചു ഗ്രാമത്തിൽ കാപ്പിൽ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ ഇടപെടലും പ്രവർത്തനങ്ങളും സ്തുത്യർഹമാണെന്നും, കൂടുതൽ ട്രെയിനുകളുടെ സ്റ്റോപ്പുകൾ അനുവദിച്ച് കിട്ടുന്നതിനുള്ള സംഘടനയുടെ പ്രവർത്തനങ്ങളിൽ ധാർമ്മികമായ എല്ലാ പിൻതുണയുമുണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യ ദിവസങ്ങളിൽ കാപ്പിൽ റയിൽവേസ്റ്റേഷനിൽ നിന്നും യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാർക്കും സൗജന്യ ടിക്കറ്റ് നൽകുന്നതാണെന്നും സംഘടന ഭാരവാഹികള്‍ അറിയിച്ചു .

സ്റ്റേഷൻ ഇൻ ചാർജ്ജായി സംഘടനയുടെ എക്സിക്യൂട്ടിവ് മെമ്പറും സ്റ്റേഷൻ സമീപവാസി കൂടിയായ ജീജസജീവ് കൊടി കാട്ടി ട്രയിനിനെ വരവേറ്റു.

കാപ്പിൽ വാട്സ് ആപ്പ് ഗ്രൂപ്പ് പ്രസിഡൻ്റ് ടി വി സാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടനയുടെ രക്ഷാധികാരി അജയൻ സ്വാഗതം ആശംസിച്ചു

ഇടവ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പുത്‌ലി ബായി ,ജസ്സി, സജികുമാർ എന്നിവർ ആശംസകൾ അര്‍പ്പിച്ചു സംസാരിച്ചു.

കാപ്പില്‍ വാട്സാപ്പ് ഗ്രൂപ്പ് സെക്രട്ടറി സന്തോഷ് കുമാർ ചടങ്ങില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

ഒരു പഞ്ചായത്തിലെ തന്നെ രണ്ട് റെയിൽവേ സ്റ്റേഷൻനുകള്‍ എന്ന നിലയില്‍ പേര് കേട്ട ഇടവ – കാപ്പില്‍ റെയിൽവേ സ്റ്റേഷനുകള്‍ പണ്ടു മുതൽ തന്നെ വിവിധ ചരിത്ര പ്രാധാന്യങ്ങൾ നേടിയിട്ടുള്ളത് കൂടി ആകുന്നു..
Special Report
Denesh Sasidharan
Media Orange News
9746899052
