ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക; മാണ്ഡിയില്‍ കങ്കണ, അരുണ്‍ ഗോവില്‍ മീററ്റില്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി. ബോളിവുഡ് താരം കങ്കണ റണാവത്ത് ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നും ടിവി സൂപ്പര്‍ഹിറ്റ് താരം അരുണ്‍ ഗോവില്‍ മീററ്റില്‍ നിന്നും ജനവിധി തേടും. ജനപ്രിയ ടിവി സീരിയല്‍ രാമായണത്തില്‍ രാമനായി അഭിനയിച്ച താരമാണ് അരുണ്‍ ഗോവില്‍. ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള 111 സ്ഥാനാര്‍ത്ഥികളുടെ അഞ്ചാമത്തെ പട്ടികയാണ് ബിജെപി പ്രഖ്യാപിച്ചത്.

ഉത്തര്‍പ്രദേശിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് വരുണ്‍ ഗാന്ധിയെ ഒഴിവാക്കി, മനേക ഗാന്ധി സുല്‍ത്താന്‍പൂരില്‍ മത്സരിക്കും. മുന്‍ കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്ഡെയക്ക് ഉത്തര കന്നഡ മണ്ഡലത്തിലും കേന്ദ്രമന്ത്രി അശ്വിനി ചൗബെയക്ക് ബക്സറിലും സീറ്റ് കിട്ടിയില്ല.ബിജെപി അഞ്ചാം ഘട്ട സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലും ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ മുന്‍ മേധാവിയും എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ പേരില്ല. ബ്രിജ് ഭൂഷണ്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!