സിദ്ധാർഥന്റെ മരണം; അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ ബിരുദ വിദ്യാർഥിയായായിരുന്ന സിദ്ധാർത്ഥൻ ജെ എസിന്റെ മരണത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ച് ഗവർണർ. സർവകലാശാല ചാൻസലറായ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് വ്യാഴാഴ്ച ഉത്തരവിറക്കിയയത്. റിട്ടയേർഡ് ജസ്റ്റിസ് എ ഹരിപ്രസാദാണ് കമ്മിഷൻ അധ്യക്ഷൻ.

സർവകലാശാലയിലെ ക്രിമിനൽ പ്രവർത്തനങ്ങൾ തടയുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചുവെന്ന് ആരിഫ് മുഹമ്മദ് ഖാൻ ആരോപിച്ചിരുന്നു. അതിന്റെ ഭാഗമായി സിദ്ധാർത്ഥന്റെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. സിറ്റിങ് ജഡ്ജിമാരെക്കൊണ്ട് അന്വേഷിപ്പിക്കണം എന്നായിരുന്നു ആവശ്യമെങ്കിലും റിട്ടയേർഡ് ജഡ്ജിമാരുടെ പട്ടികയാണ് ഹൈക്കോടതി ഗവർണർക്ക് കൈമാറിയത്. ഇതിൽനിന്ന് ഗവർണറാണ് കമ്മീഷൻ അധ്യക്ഷനെ തിരഞ്ഞെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!