യുദ്ധം ചെയ്യാൻ റഷ്യയിലേക്ക് മനുഷ്യക്കടത്ത്‌ : അടൂർ പ്രകാശിന്റെ ഇടപെടലിൽ പ്രിൻസ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി.

യുദ്ധം ചെയ്യാൻ റഷ്യയിലേക്ക് മനുഷ്യക്കടത്ത്‌ : അടൂർ പ്രകാശിന്റെ ഇടപെടലിൽ പ്രിൻസ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി.

തിരുവനന്തപുരം : റിക്രൂട്ട്മെന്റ് ഏജന്റ്മാരുടെ തട്ടിപ്പിന് ഇരയായി റഷ്യയിൽ അകപ്പെട്ട അഞ്ചുതെങ്ങ് സ്വദേശി പ്രിന്റ് സെബാസ്റ്റ്യൻ ഡൽഹിയിലെത്തി. ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യൻ എംബസി സെബാസ്റ്റ്യനെ ഡൽഹിയിൽ എത്തിച്ചത്. സോഷ്യൽ മീഡിയയിലെ ഒരു പരസ്യം കണ്ടാണ് ഏജന്റ് വഴി ഇയാൾ റഷ്യയിൽ എത്തുന്നത്. ഭാഷയറിയാതെ ചില കരാറുകളിൽ ഒപ്പുവച്ച പ്രിൻസിനെ റഷ്യൻ ആർമിയുടെ ക്യാമ്പുകളിലേക്ക് അയക്കുകയായിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് മറ്റു വിവരങ്ങളൊന്നും ഇല്ലായിരുന്നു.

സംഭവം അറിഞ്ഞ് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ് പ്രിൻസിന്റെ വീട് സന്ദർശിക്കുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും എംബസിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്തു. അടൂർ പ്രകാശിന്റെ ഈ ഇടപെടൽ ഫലം കണ്ടു.താൽക്കാലിക യാത്ര സഹായത്തോടെ ഇന്ത്യൻ എംബസി പ്രിൻസിനെയും കൂട്ടരെയും ഡൽഹിയിൽ എത്തിച്ചു. ഈ സന്തോഷവാർത്ത അടൂർ പ്രകാശ് തന്നെ നേരിട്ട് വീട്ടിലെത്തി കുടുംബാംഗങ്ങളെ അറിയിച്ചു.ആവശ്യമായ ഇടപെടൽ നടത്തിയ അടൂർ പ്രകാശിനോട് കുടുംബാംഗങ്ങൾ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!