ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു

ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ലോകാരോഗ്യ ദിനം ആചരിച്ചു

ആരോഗ്യ സംരക്ഷണത്തെ ക്കുറിച്ചു പൊതു ജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി
ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലും എൻ സി സി 1 കേരള ബറ്റാലിയനും സംയുക്തമായി വിവിധ പരിപാടികളോടെ ലോകാരോഗ്യ ദിനം ആചരിച്ചു .രാവിലെ 8 30ന് വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വാക്കത്തോണിന്റെ ഫ്ലാഗ് ഓഫ് NCC 1 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ സുനിൽ എസ് പാട്ടിൽ നിർവഹിച്ചു .എസ് എൻ ഹോസ്പിറ്റൽ സെക്രട്ടറി ശ്രീമത് ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു . ഡോക്ടർമാർ,എൻസിസി കേഡറ്റുകൾ , ഹോസ്പിറ്റൽ ജീവനക്കാർ , സ്കൂൾ ഓഫ് നഴ്സിംഗിലേയും,കോളേജ് ഓഫ് നേഴ്സിങ്ങിലേയും വിദ്യാർത്ഥികൾ , അധ്യാപകർ , സന്നദ്ധ സംഘടന ഭാരവാഹികൾ ,യോഗ ക്ലബ് അംഗങ്ങൾ എന്നിവർ ഉൾപ്പടെ 300 ഓളം പേർ പങ്കെടുത്തു . വാക്കത്തോൺ സമാപനത്തെ തുടർന്ന് ഹോസ്പിറ്റൽ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ: എസ് കെ നിഷാദ് ആരോഗ്യ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ചു മുഖ്യ പ്രഭാഷണം നടത്തി.
“എന്റെ ആരോഗ്യം എൻ്റെ അവകാശം ” എന്ന സന്ദേശം ഉയർത്തി നഴ്സിങ്ങ് വിദ്യാർത്ഥികൾ ഫ്ലാഷ് മോബും കോളേജ് ഓഫ് നേഴ്സിങ്ങിലെ വിദ്യാർത്ഥികൾ സ്കിറ്റും അവതരിപ്പിച്ചു. ഡോ എം. ജയരാജ് , ഡോ: സനൽ കുമാർ , വിമൽ കുമാർ എന്നിവർ ആശംസ അറിയിച്ചു
ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ് ഷാജി സ്വാഗതവും നേഴ്സിങ് സൂപ്രണ്ട് ബി. ബീന നന്ദിയും പറഞ്ഞു .NCC
ഹവിൽദാർമാരായരാജേഷ് ,
സന്തോഷ് സിംഗ് , എച്ച് ആർ മാനേജർ വിപിൻ രാജ് ,പി.ആർ.ഒ മാരായ ഷിബു, ബിന്ദു എന്നിവർ വാക്കത്തോൺ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!