മാസപ്പിറവി കണ്ടില്ല; ​ഗൾഫ് രാജ്യങ്ങളിൽ ബുധനാഴ്ച ചെറിയ പെരുന്നാൾ

ഒമാന്‍ ഒഴിച്ചുള്ള ​ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച. മാസപ്പിറവി കാണാത്ത സാഹചര്യത്തിലാണ് ബുധനാഴ്ചയാണെന്നു തീരുമാനമായത്. യുഎഇ, സൗദി, ഖത്തർ, കുവൈറ്റ്, ബഹ്റൈൻ എന്നിവിടങ്ങളിലെല്ലാം ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. റമസാൻ 30 പൂർത്തിയാക്കിയാണ് ആഘോഷം. ഒമാനിലെ തീരുമാനം നാളെ അറിയാം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!