കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

കല്ലടയാറ്റിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ഇന്ന് വൈകിട്ട് 3 മണിയോടെയാണ് സംഭവം. ബന്ധുക്കൾക്ക് ഒപ്പം പത്തനാപുരം മഞ്ചളളൂർ മഠത്തിൽ മണക്കാട്ട് കടവിൽ കുളിക്കാനിറങ്ങിയ കുളനട സ്വദേശി നിഖിൽ അപകടത്തിൽ പെടുകയായിരുന്നു. നിഖിലിനെ രക്ഷിക്കാൻ ശ്രമിക്കുനതിനിടെയാണ് മഞ്ചളളൂർ സ്വദേശി സുജിനും മരിച്ചത്.

മണ്ണെടുത്ത് ആഴമേറിയ ഭാഗത്ത് പെടുകയായിരുന്നു ഇരുവരും. നാട്ടുകാരും അഗ്നിരക്ഷാ സേനയും എത്തി രണ്ടു പേരെയും പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചിരുന്നു. ഇരുവരുടെ മൃതദേഹം പത്തനാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!