വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം ആചരിച്ചു

വർക്കല ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര നേഴ്സസ് ദിനം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നമ്മുടെ നേഴ്സുമാർ നമ്മുടെ ഭാവി എന്ന സന്ദേശം ഉയർത്തി ഹോസ്പിറ്റൽ അങ്കണത്തിൽ നടന്ന സെമിനാറിൽ ഹോസ്പിറ്റൽ സെക്രട്ടറി ഋതംഭരാനന്ദ സ്വാമികൾ അധ്യക്ഷത വഹിച്ചു.

യോഗത്തിൻ്റെ ഉദ്ഘാടനം ഡോ: സലീനഷാ (ജോയിൻറ് ഡയറക്ടർ, നഴ്സിംഗ് എജ്യൂക്കേഷൻ) നിർവ്വഹിച്ചു. ശ്രീമതി. ബീന ബി (മെമ്പർ. കേരള നഴ്സിംഗ് കൗൺസിൽ) സ്വാഗതവും, ഡോ:നിഷാദ് .S.K ( മെഡിക്കൽ ഡയറക്ടർ ) മുഖ്യ പ്രഭാഷണവും നടത്തി. ഡോ:കൃപ J.C, (പ്രിൻസിപ്പൽ, ശിവഗിരി ശ്രീനാരായണ കോളേജ് ഓഫ് നഴ്സിംഗ്)എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


ഹോസ്പിറ്റലിലെ ബെസ്റ്റ് നേഴ്സിനുള്ള അവാർഡ് ശ്രീമതി രഹന .എച്ച് നും ബെസ്റ്റ് ആക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫ് – നുള്ള അവാർഡ് ശ്രീമതി ഷീല വി എസ് അർഹരായി .ഇവർക്ക് Dr സലീന ഷാ ഉപഹാരങ്ങൾ നൽകി ആദരിച്ചു ഹോസ്പിറ്റലിലെ ജീവനക്കാരും, സ്കൂൾ ഓഫ് നേഴ്സിങ് ,കോളേജ് ഓഫ് നഴ്സിംഗ് എന്നിവിടങ്ങളിലെ നഴ്സിംഗ് വിദ്യാർത്ഥികളും, അദ്ധ്യാപകരും പരിപാടിയിൽ പങ്കെടുത്തു. .

ശ്രീമതി ജ്യോതി ജോസഫ് (പ്രിൻസിപ്പൽ സ്കൂൾ ഓഫ് നഴ്സിംഗ്) കൃതജ്ഞത രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും കലാപരിപാടികളും അരങ്ങേറി.

ഹോസ്പിറ്റലിലെ ബെസ്റ്റ് നഴ്സായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി രഹന .എച്ചിനു
ഡോ: സലീന ഷാ ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു
ഹോസ്പിറ്റലിലെ ബെസ്റ്റ് ആക്സിലറി നഴ്സ് ആൻഡ് മിഡ് വൈഫായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി ഷീല വി എസിനു ഡേ: Dr സലീന ഷാ ഉപഹാരങ്ങൾ നൽകി ആദരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!