കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇന്ന് ഹൈക്കോടതിയിൽ നേരിട്ട് ഹാജരാകണം. കോടതിയലക്ഷ്യ കേസിലാണ് നടപടി. നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹാജരാക്കേണ്ടണ്ടത് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ ഡിവിഷൻ ബഞ്ചിന് മുമ്പാകെ.

ഷുഹൈബ് വധക്കേസിൽ സി ബി ഐ അന്വേഷണ ഹർജി തള്ളിയ ഹൈക്കോടതി ഉത്തരവ് നിലവാരമില്ലാത്തതാണ് എന്ന പരാമർശമാണ് കേസിന് ആധാരം. 2019 ഓഗസ്റ്റ് മൂന്നിന് ചാവക്കാട് നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദ പരാമർശം. കേസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുധാകരൻ സമർപ്പിച്ച ഹർജി കോടതി തള്ളിയിരുന്നു.
