കാട്ടാക്കടയിൽ യുവതി റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ ; പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിൽ.

കാട്ടാക്കട മുതിയാവിളയിൽ യുവതിയെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ പോലീസ് പിടിയിൽ. മരണപ്പെട്ട യുവതിയായ മായാമുരളിയുടൊപ്പം വാടക വീട്ടിൽ താമസിക്കുന്ന രഞ്ജിത്തിനെയാണ് കാട്ടാക്കട പോലീസ് തമിഴ്നാട് കമ്പം തേനിയിൽ നിന്ന് പിടികൂടിയത്. ഇക്കഴിഞ്ഞ 9 ആം തിയതിയാണ് കാട്ടാക്കട മുതിയാവിള കാവുവിളയിൽ ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീടിൻ്റെ സമീപത്തെ റബ്ബർ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് മായാമുരളിയുടെ ഭർത്താവെന്ന് പറയപ്പെടുന്ന രഞ്ജിത്ത് ഒളിവിൽ പോകുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണം പുരോഗിച്ച് വരെയാണ് രഞ്ജിത് കമ്പം തേനിയിലുണ്ടെന്ന് വിവരം ലഭിച്ചത്. തുടർന്ന് കാട്ടാക്കട ഷാഡോ പോലീസ് തേനിയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ രഞ്ജിത്തിനെ കാട്ടാക്കട പോലീസ് സ്റ്റേഷനിൽ എത്തിക്കും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!