ചിലക്കൂർ മൽസ്യ ഗ്രാമ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ മത്സ്യത്തൊഴിലാളികളുടെയും ശ്രദ്ധയ്ക്ക്. മത്സ്യത്തൊഴിലാളി അംഗത്വ ലിസ്റ്റിൽ പേരുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധ മത്സ്യത്തൊഴിലാളികളും Fisheries Information Management System ( www.fims.kerala.gov.in ) FIMS ൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് നാളിതുവരെ പേര് രജിസ്റ്റർ ചെയ്യാത്തവർ അവരുടെ പേര് ഉൾപ്പെടുത്തുന്നതിനുവേണ്ടി 25/05/2024 നു രാവിലെ 10:30 ന് പീപ്പിൾസ് ലൈബ്രറി താഴെ വെട്ടൂരിൽ എത്തിച്ചേരേണ്ടതാണ്.

അംഗത്വ ലിസ്റ്റിലുള്ള FIMS ൽ രജിസ്റ്റർ ചെയ്യാത്ത അംഗങ്ങൾ അവരുടെ ആധാർ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ് എന്നിവയുടെ കോപ്പികളും ഫോൺ നമ്പറും എത്തിക്കേണ്ടതാണ്. FIMS ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ തുടർന്നുള്ള മത്സ്യത്തൊഴിലാളി ആനുകൂല്യങ്ങൾ ലഭിക്കുകയുള്ളൂ. FIMS ൽ രജിസ്റ്റർ ചെയ്യാത്തവരെ മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളി അംഗത്വ ലിസ്റ്റിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും
