കൊച്ചി: ആലുവയില്‍ അതിഥി തൊഴിലാളിയുടെ മകളെ കാണാതായി. ആലുവ എടയപ്പുറത്തു കീഴുമാട് നിന്ന് ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് 12 വയസ്സുകാരിയെ കാണാതായത്. കടയില്‍ സാധനം വാങ്ങിക്കാന്‍ പോയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. ബംഗാള്‍ സ്വദേശികളുടെ മകളാണ്. ഇതേ സ്ഥലത്തുനിന്നു മറ്റു മൂന്ന് അതിഥി തൊഴിലാളികളെ കൂടി കാണാതായിട്ടുണ്ട്. ഇവര്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാകാമെന്ന സംശയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

