മാധ്യമ പ്രവർത്തകൻ റൂബിൻ ലാലിന്റെ ജാമ്യാപേക്ഷ തള്ളി

ചാലക്കുടി: അതിരപ്പിള്ളിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പൊലീസും ഒത്തുകളിച്ച് കള്ളക്കേസെടുത്ത് ജയിലിലടച്ച റ്റ്വന്റിഫോർ ന്യൂസ് അതിരപ്പിള്ളി ലേഖകൻ റൂബിൻ ലാലിന്റെ ജാമ്യാപേക്ഷ ചാലക്കുടി മജിസ്ട്രേറ്റ് കോടതി തള്ളി. മജ്സ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയാൽ ഉടൻ ഹൈക്കോടതിയെ സമീപിക്കാൻ ട്വന്റി ഫോർ ന്യൂസ് .

മാനേജ്മെന്റ് പ്രതിനിധികളും മേഖലയിലെ മാധ്യമ പ്രവർത്തകരും രാവിലെ മുതൽ കോടതിയിൽ കാത്ത് നിന്നെങ്കിലും വൈകിട്ട് നാലരക്ക് ശേഷമാണ് വിധി പ്രഖ്യാപിച്ചത്. ഇതു മൂലം ഇന്ന് ഹൈക്കോടതിയെ സമീപിക്കാനായില്ല. പൊലീസ് – ഫോറസ്റ്റ് ഗൂഢാലോചനക്കെതിരെ സമര പരിപാടികൾ ആലോചിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!