വിരമിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് യാത്രയയപ്പ് നൽകി

ഇടവ ഗ്രാമപഞ്ചായത്ത് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ആർ. അനിൽകുമാറിന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും യാത്രയയപ്പ് നൽകി.

പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പ് യോഗത്തിന്റെ ഉത്ഘാടനം പ്രസിഡന്റ്‌ എ. ബാലിക് നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ശുഭ
ആർ. എസ്. കുമാർ അധ്യക്ഷ ആയിരുന്നു.

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ, ഹർഷാദ് സാബു,വി. സതീശൻ, ബിന്ദു. സി,ഹെഡ് ക്‌ളാർക് ഷിജു. വി, വില്ലേജ് ഓഫീസർ അൻസാരി, പഞ്ചായത്ത്‌ മെമ്പർമാർ, ഓഫീസ് ജീവനക്കാർ, കുടുംബശ്രീ -തൊഴിലുറപ്പ് തൊഴിലാളി -ഹരിതകർമസേന പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.

ഗ്രാമപഞ്ചായത്തിന്റെ ഉപഹാരം പ്രസിഡന്റ്‌ എ. ബാലിക് വിരമിക്കുന്ന സെക്രട്ടറി ആർ. അനിൽ കുമാറിന് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!