ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു 

വർക്കല: “യോഗ ഫോർ സെൽഫ് ആൻ്റ് സൊസൈറ്റി” എന്ന സന്ദേശം ഉയർത്തി അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന്   വർക്കല ശിവഗിരി ശ്രീ നാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ വിപുലമായ രീതിയിൽ യോഗദിനാചരണം സംഘടിപ്പിച്ചു. രാവിലെ 7 മണിക്ക് ആശുപത്രി കോമ്പൗണ്ടിൽ നടന്ന യോഗ  ദിനാചരണ പരിപാടിയുടെ ഉദ്ഘാടന കർമ്മം ശ്രീമദ് ഋതംഭരാനന്ദ സ്വാമികൾ  നിർവഹിച്ചു. യോഗ പരിശീലനത്തിന്റെ സവിശേഷതകളെ കുറിച്ച് ഡോ: എം ജയരാജു, ഡോ: ഭുവനചന്ദ്രൻ, എന്നിവർ   പ്രഭാഷണം നടത്തി.

തുടർന്ന് ഡോ:ജയകുമാർ (റിട്ട.. സൂപ്രണ്ട്, പ്രകൃതിചികിത്സാ വിഭാഗം)ൻ്റെ നേതൃത്വത്തിൽ യോഗ പ്രദർശനം നടന്നു. ഡോക്ടർമാർ മെഡിക്കൽ സ്റ്റാഫ് വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു

യോഗ പരിശീലനത്തിനായി പുതിയ ബാച്ചിൻ്റെ രജിസ്ട്രേഷനും പ്രസ്തുത ചടങ്ങിൽ ആരംഭിച്ചു.യോഗ പരിശീലനത്തിന് താല്പര്യമുള്ളവർക്ക് താഴെപ്പറയുന്ന നമ്പറിൽ വിളിച്ച് പേര് രജിസ്റ്റർ ചെയ്യാവുന്നതാണ് ഫോൺ നമ്പർ: 8891507920

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!