മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസിന് നേട്ടം. വിപണി മൂല്യം 21 ലക്ഷം കോടി മറികടക്കുന്ന ആദ്യ കമ്പനിയായി റിലയന്‍സ് മാറി. ഇന്ന് ഓഹരി വിപണിയില്‍ 2.31 ശതമാനമാണ് റിലയന്‍സ് മുന്നേറിയത്. ഓഹരി ഒന്നിന് 3,131.85 രൂപ എന്ന നിലയിലാണ് ഇന്ന് റിലയന്‍സ് ക്ലോസ് ചെയ്തത്. വ്യാപാരത്തിനിടെ 3,161 വരെ മുന്നേറിയിരുന്നു. കമ്പനിയുടെ വിപണി മൂല്യത്തില്‍ 47,777 കോടിയുടെ വര്‍ധനയ്ക്കാണ് വിപണി സാക്ഷ്യം വഹിച്ചത്.

ഇതോടെയാണ് കമ്പനിയുടെ മൊത്തം വിപണി മൂല്യം 21,18,951.20 കോടിയായി ഉയര്‍ന്നത്. സെന്‍സെക്‌സിലെ 30 കമ്പനികളില്‍ ഏറ്റവും മികച്ച പ്രകടനമാണ് റിലയന്‍സ് കാഴ്ചവെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിപണി മൂല്യമുള്ള കമ്പനി എന്ന സ്ഥാനം റിലയന്‍സിന്റെ പേരിലാണ്. ബിഎസ്ഇയില്‍ റെക്കോര്‍ഡ് ട്രേഡിങ് ആണ് നടന്നത്. കമ്പനിയുടെ 10.33 ലക്ഷം ഓഹരികളാണ് ട്രേഡ് ചെയ്തത്. എന്‍എസ്ഇയില്‍ ഇത് 144.77 ലക്ഷം ഓഹരികള്‍ വരും.
