ബ്രഹ്മലീനനായ ശാശ്വതികാനന്ദ സ്വാമികളുടെ 22 മത് സമാധി വാർഷികം ശിവഗിരി യുവജന വേദിയുടെ നേതൃത്വത്തിൽ ആചരിച്ചു.

ശിവഗിരി: ബ്രഹ്മലീനനായ ശാശ്വതികാനന്ദ സ്വാമികളുടെ 22 മത് സമാധി വാർഷികത്തിന്റെ ഭാഗമായി ശിവഗിരി മഹാസമാധിയിലും ശാശ്വതികാനന്ദ സ്വാമികളുടെ സ്മൃതി മണ്ഡപത്തിലും പ്രാർത്ഥനയും പുഷ്പാർച്ചനയും നടത്തി. തുടർന്ന് നടന്ന അനുസ്മരണയോഗം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശുഭാoഗാനന്ദ സ്വാമികൾ ഉദ്ഘാടനം ചെയ്തു. മുൻ ധർമ്മസംഘം ജനറൽസെക്രട്ടറി ഋതം ഭരാനന്ദ സ്വാമികൾ, അസംഗാനന്ദ ഗിരി സ്വാമികൾ,വർക്കല കഹാർ Ex. MLA,വർക്കല നഗരസഭ ചെയർമാൻ കെ എം ലാജി, വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സ്മിത സുന്ദരേശൻ, ശിവഗിരി യുവജന വേദി ചെയർമാൻ കെ സൂര്യപ്രകാശ്, ശിവഗിരി യുവജന വേദി ജനറൽ സെക്രട്ടറി അരുൺകുമാർ,എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!