കാപ്പിൽ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് പൂർവ വിദ്യാർത്ഥികൾ സംഭവനയായി 200കസേരകൾ നൽകി. 1985ലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സഹപാഠി 1985ഗ്രൂപ്പ് ആണ് സ്കൂൾ ഓഡിറ്റോറിയത്തിനായി 200 കസേരകൾ സംഭാവനയായി നൽകിയത്. കഴിഞ്ഞ മാസം സാഹപാഠി ഗ്രൂപ്പ് സ്കൂളിൽ ഉയർന്ന മാർക്കു വാങ്ങിയ എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളെ ആദരിച്ചിരുന്നു.പ്രസ്തുത പരിപാടി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചപ്പോൾ കസേരകളുടെ അഭാവം ശ്രദ്ധയിൽ പെട്ടതിനെ തുടർന്നാണ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ 200 കസേരകൾ സ്കൂൾ ഓഡിറ്റോറിയത്തിനായി വാങ്ങി നൽകിയത്.

സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ചടങ്ങിൽ സബ് ഇൻസ്‌പെക്ടർ രഞ്ജിത് രാമചന്ദ്രൻ കസേരകൾ സ്കൂൾ അധികൃതർക്ക് കൈമാറി. സ്കൂൾ പ്രിൻസിപ്പൽ ബിനു. എസ് ഏറ്റുവാങ്ങി. കാപ്പിൽ ഗവണ്മെന്റ് ഹൈ സ്കൂൾ ഹെഡ്മിസ്ട്രെസ് ബിന്ദു. റ്റി, കാപ്പിൽ പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രെസ് എസ്. എൽ. ദീപ്തി ഷിബു, പി റ്റി എ പ്രസിഡന്റ് മായ, ഇടവ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭ. ആർ. എസ്. കുമാർ, സാഹപാഠി ഗ്രൂപ്പ് അഡ്മിൻ ഇടവ ഷിബു, ഫാമി കാപ്പിൽ എന്നിവർ സംസാരിച്ചു. ഗ്രൂപ്പ് മെമ്പർമാർ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.
