പ്രതീക്ഷ അകലെ; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല

ഒളിംപിക്‌സ് ഗുസ്തിയില്‍ വെള്ളി മെഡലിനായുള്ള വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ ഇന്നും വിധിയില്ല. അപ്പീലില്‍ വെളളിയാഴ്ച രാത്രി 9.30 ക്ക് വിധി പ്രഖ്യാപിക്കുമെന്നാണ് അന്താരാഷ്ട്ര കായിക കോടതി അറിയിച്ചിരിക്കുന്നത്. ഫൈനലിലേക്ക് എത്തിയെങ്കിലും ഭാരക്കൂടുതലിന്റെ പേരില്‍ വിനേഷിനെ അയോഗ്യയാക്കുകയായിരുന്നു. ഫൈനല്‍ പോരിന് മുന്‍പ് നടത്തിയ പരിശോധനയില്‍ വിനേഷിന്റെ ഭാരം 50 കിലോയെക്കാള്‍ 100 ഗ്രാം കൂടുതലാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അയോഗ്യയാക്കിയത്.

എന്നാല്‍ വെള്ളി മെഡലിനു അര്‍ഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി വിനേഷ് രാജ്യാന്തര കായിക കോടതിയില്‍ അപ്പീലില്‍ നല്‍കുകയായിരുന്നു. ഹര്‍ജിയില്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ വിനേഷിനോടും എതിര്‍ കക്ഷികളായ യുനൈറ്റഡ് വേള്‍ഡ് റെസ്ലിങ്, അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി എന്നിവരോടും ആവശ്യപ്പെട്ടിരുന്നു.ഒളിംപിക്സ് തീരുന്നതിന് മുന്‍പ് വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ തീര്‍പ്പുണ്ടാവുമെന്നായിരുന്നു വെള്ളിയാഴ്ച കോടതി അറിയിച്ചത്. അതിനിടെ ഞായറാഴ്ച രാത്രി 9.30 ഓടെ വിധിയുണ്ടാകുമെന്ന അറിയിപ്പ് വന്നു. പക്ഷേ തീരുമാനമെടുക്കാന്‍ സമയം നീട്ടിച്ചോദിച്ച ആര്‍ബിട്രേറ്റര്‍ അന്നാബെല്‍ ബെന്നറ്റിന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!